മൂന്നാം ക്ലാസുകാരിയെ ലൈംഗികമായി ചൂഷണം ചെയ്തു: എസ്‌.എ.പി ക്യാമ്പിലെ പൊലീസുകാരന്‍ കസ്റ്റഡിയില്‍

First Published 1, Mar 2018, 8:04 PM IST
police constable taken into custody
Highlights
  • ബസില്‍ വച്ച് മൂന്നാം ക്ലാസുകാരിയെ ചൂഷണം ചെയ്യുകയായിരുന്നു
  • രക്ഷിതാക്കളുടെ പരാതിയിലാണ് കോണ്‍സ്റ്റബിളിനെ കസ്റ്റഡിയിലെടുത്തത്

തിരുവനന്തപുരം: മൂന്നാം ക്ലാസുകാരിയെ ലൈംഗികമായി ചൂഷണം ചെയ്ത പൊലിസുകാരന്‍ കസ്റ്റഡിയില്‍. പേരൂർക്കട എസ്‌ എ പി ക്യാമ്പിലെ ഹെഡ് കോൺസ്റ്റബിള്‍ ബാഹുലേയനെയാണ് കസ്റ്റഡിയിലെടുത്തത്. രക്ഷിതാക്കളുടെ പരാതിയിൽ പേരൂർക്കട പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.

പൊലീസ് ഉദ്യോഗസ്ഥരുടെ മക്കളുടെ സ്കൂൾ ബസ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഇയാൾ ബസിൽ വച്ച് രണ്ട് വയസുകാരിയെ ചൂഷണം ചെയ്യുകയായിരുന്നു. സ്കൂളിൽ നടത്തിയ കൗൺസിലിംഗില്‍ കുട്ടി ചൂഷണ വിവരം അധ്യാപകരോട് വെളിപ്പെടുത്തിയിരുന്നു. പൊലിസ് കസ്റ്റഡിയിലെടുത്ത ഇയാളെ റിമാൻഡ് ചെയ്തേക്കുമെന്നാണു വിവരം.

loader