വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം ഇതരസംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കിയ മാവോയിസ്റ്റുകൾക്കായി തെരച്ചിൽ തുടരുന്നു
കല്‍പ്പറ്റ: വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. മുണ്ടക്കൈ എസ്റ്റേറ്റിന് സമീപം മാവോയിസ്റ്റുകളെ കണ്ടതായാണ് സൂചന. ഇതരസംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കിയ മാവോയിസ്റ്റുകൾക്കായിതെരച്ചിൽ തുടരുകയാണ്. വിക്രം ഗൗഡയുടെ നേതൃത്വത്തിലുള്ള മാവോയിസ്റ്റ് സംഘമാണ് എസ്റ്റേറ്റിൽ എത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം മാവോയിസ്റ്റുകള്‍ ഇവിടെയെത്തി ഭക്ഷണം പാകം ചെയ്തുവെന്ന വാദം പൊലീസ് സ്ഥിരീകരിച്ചില്ല.
