സത്യവാങ്മൂലം കസ്റ്റഡി അപേക്ഷക്കൊപ്പം ഇല്ലെന്നു പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയതോടെയാണ് പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ തിടുക്കത്തില്‍ സത്യവാങ്മൂലം തയാറാക്കി നല്‍കിയത്. പക്ഷെ അപേക്ഷ കോടതി നാളത്തേക്ക് മാറ്റുകയായിരുന്നു. പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ പ്രതി റോബിന്‍ വടക്കുംചേരിയുമായി ബന്ധമുള്ള ആളാണെന്ന ആരോപണം നിലനില്‍ക്കുന്നതിനിടെയാണ് ഈ വീഴ്ച. ഇതിനോടൊപ്പം കേസില്‍ ക്രിസ്തുരാജ് ആശുപത്രി അഡ്മിനിസ്‍ട്രേറ്റര്‍ സിസ്റ്റര്‍ ആന്‍സി മാത്യു, ഡോ. ടെസ്സി ജോസ്, ഡോ. ഹൈദരലി എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി 14ലേക്ക് മാറ്റി. ഹൈക്കോടതിയില്‍ കേസിലെ മറ്റൊരു പ്രതിയായ സിസ്റ്റര്‍ ഓഫീലിയ നല്‍കിയ സമാനമായ ഹര്‍ജി നിലനില്‍ക്കുന്നു ഏന്ന് കാട്ടിയാണ് ഹര്‍ജി മാറ്റിയത്.