ബരിമലയിലേക്ക് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധിക്ക് പിന്നാലെ തിരക്ക് നിയന്ത്രിക്കാന്‍ നിര്‍ദേശവുമായി പൊലീസ്. ഒരു ദിവസം 80,000 ഭക്തരെ മാത്രം കടത്തിവിട്ടാൽ മതിയെന്നാണ് പൊലീസിന്‍റെ പ്രധാന നിര്‍ദേശം.

പത്തനംതിട്ട: ശബരിമലയിലേക്ക് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധിക്ക് പിന്നാലെ തിരക്ക് നിയന്ത്രിക്കാന്‍ നിര്‍ദേശവുമായി പൊലീസ്. ഒരു ദിവസം 80,000 ഭക്തരെ മാത്രം കടത്തിവിട്ടാൽ മതിയെന്നാണ് പൊലീസിന്‍റെ പ്രധാന നിര്‍ദേശം.

നിലയ്ക്കലിൽ ഡിജിറ്റൽ ടിക്കറ്റ് സംവിധാനം കൊണ്ടുവരണമെന്നും 80000രത്തില്‍ കൂടുതല്‍ ആളുകള്‍ പമ്പയിലും സന്നിധാനത്തും എത്തിയാല്‍ 18ാം പടിയിലെതടക്കമുള്ള തിരക്ക് നിയന്ത്രിക്കാനാവില്ലെന്നും എട്ട് മണിക്കൂറിൽ കൂടുതൽ സ്ത്രീകൾ ഉൾപ്പെടെ കാത്തു നിൽക്കേണ്ടി വരുമെന്നുമാണ് പൊലീസ് പറയുന്നത്.

നിലയ്ക്കൽ, പമ്പ, സനിധാനം എന്നിവടങ്ങളിൽ 100 വീതം വനിതാ പൊലീസിനെ വിന്യസിക്കും.ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഡിജിപി സർക്കാരിനും ബോർഡിനും നിർദ്ദേശം സമർപ്പിക്കും. സ്ത്രീകൾ വരുന്ന സാഹചര്യത്തിൽ തിരക്കു നിയന്ത്രിക്കാൻ സംവിധാനം ആവശ്യമാണ്. ദർശനം മുൻകൂട്ടി ബുക്ക് ചെയ്യുന്നതടക്കമുള്ള സംവിധാനങ്ങള്‍ കൊണ്ടുവരാനും നടപടിയുണ്ടാകണമെന്ന നിര്‍ദേശം പൊലീസ് മുന്നോട്ട് വയ്ക്കുന്നുണ്ട്.