'പുഷ് അപ്പ്' ആയുസ് വര്‍ദ്ധിപ്പിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. പുഷ് അപ്പിന്റെ ആരോഗ്യഗുണങ്ങളല്ല, ഒരു കിടിലന്‍ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. ഗള്‍ഫ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒപ്പം പുഷ് അപ്പ് എടുക്കുന്ന പൊലീസ് നായയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ചിരി പടര്‍ത്തുന്നത്. 

ഡച്ച് ഷെപ്പേര്‍ട്ട് ഇനത്തില്‍പ്പെട്ട നൈറ്റ്രോ എന്ന രണ്ട് വയസുകാരിയുടെ രസകരമായ വീഡിയോ മിനിറ്റുകള്‍ കൊണ്ടാണ് കത്തികയറിയത്. ശനിയാഴ്ച പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം ഏഴ ലക്ഷത്തിലേറെ ആളുകള്‍ കണ്ടുകഴിഞ്ഞു. 'ഐ ഓഫ് ദി ടൈഗര്‍' റോക്ക് സംഗീതത്തിന്റെ പഞ്ചാത്തലത്തിലാണ് രസകരമായ പുഷ് അപ്പ് രംഗം.