തിരുവന്നതപുരം: എഡിജിപി സുധേഷ് കുമാറിന്‍റെ മകൾ മര്‍ദ്ദിച്ച പൊലീസ് ഡ്രൈവർ ഗവാസ്ക്കർ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. സെക്രട്ടറിയേറ്റിലെത്തിയാണ് ഗവാസ്കറും ഭാര്യയും മുഖ്യമന്ത്രിയെ കണ്ടത്. ആശുപത്രിയിൽ നിന്ന് ഇറങ്ങിയ ശേഷം തന്നെ വന്നു കാണണം എന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടത് അനുസരിച്ചാണ് കൂടിക്കാഴ്ചയ്ക്കെത്തിയതെന്ന് ഗവാസ്കര്‍ പറഞ്ഞു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗവാസ്ക്കറെ മുഖ്യമന്ത്രി ആശുപത്രിയിലെത്തി കണ്ടിരുന്നു.  എഡിജിപിയുടെ മകള്‍ക്കെതിരെ നിയമപോരാട്ടം തുടരുമെന്ന് ഗവാസ്ക്കർ പറഞ്ഞു.