Asianet News MalayalamAsianet News Malayalam

തെളിവില്ല; അലി​ഗഡ് വിദ്യാർഥികൾക്കെതിരായ ​രാജ്യദ്രോഹ കുറ്റം പിൻവലിച്ചു

പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച്, തന്നെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നാരോപിച്ച് ഭാരതീയ യുവമോർച്ച ജില്ലാ പ്രസിഡന്റ് മുകേഷ് ലോധി നൽകിയ പരാതിയിലാണ് വിദ്യാർഥികൾക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തത്.

police drop sedition case for aligarh muslim university student
Author
Aligarh, First Published Feb 23, 2019, 9:41 AM IST

അലി​ഗഡ്: അലി​ഗഡ് മുസ്ലീം സർവ്വകലാശാലയിലെ വിദ്യാർഥികൾക്കെതിരെ ചുമത്തിയ രാജ്യദ്രോഹ കുറ്റം പൊലീസ് പിൻവലിച്ചു. സർവ്വകലാശാലയിലെ 14 വിദ്യാർഥികൾക്കുമോലായിരുന്നു കുറ്റം ചുമത്തിയിരുന്നത്. തെളിവുകളുടെ അഭാവത്തിലാണ് കേസ് പിൻവലിച്ചതെന്ന് ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥർ അറിയിച്ചു.

പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച്, തന്നെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നാരോപിച്ച് ഭാരതീയ യുവമോർച്ച ജില്ലാ പ്രസിഡന്റ് മുകേഷ് ലോധി നൽകിയ പരാതിയിലാണ് വിദ്യാർഥികൾക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തത്. എന്നാൽ സംഘർഷത്തിനിടയിൽ പാക് അനുകൂലമോ രാജ്യദ്രോഹമോ ആയ മുദ്രാവാക്യം മുഴക്കുന്നതിന്റെ തെളിവുകൾ ഒന്നും തന്നെ അന്വേഷണത്തിൽ ലഭിച്ചില്ലെന്ന് പൊലീസ് അറിയിച്ചു.

ഫെബ്രുവരി 12നാണ് സർവ്വകലാശാലയിൽ സംഘർഷം നടന്നത്. എഐഎംഐഎം നേതാവ് അസറുദ്ദീൻ ഉവൈസി കാമ്പസ് സന്ദർശിക്കുന്നത് തടയണമെന്ന് യുവമോർച്ച ആവശ്യമുന്നയിച്ചിരുന്നു. ഇതാണ് സംഘർഷത്തിലേക്ക് നയിച്ചത്.
 

Follow Us:
Download App:
  • android
  • ios