തിരുവനന്തപുരം: ആര്‍സിസിയില്‍ ചികിത്സിച്ച ഒമ്പതുകാരിക്ക് എച്ച്‌ഐവി ബാധിച്ച സംഭവത്തിന്‍ റീജിണല്‍ കാന്‍സര്‍ സെന്ററില്‍ പൊലിസ് പരിശോധന. മെഡിക്കല്‍ കോളേജ് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ്ആശുപത്രിയില്‍ പരിശോധന നടത്തിയത്.മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന്കുട്ടിയുടെ പരിശോധന രേഖകളുംരക്തം നല്‍കിയവരുടെലിസ്റ്റും പൊലിസ് പരിശോധിച്ചു.
ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ ഉത്തരവിനെ തുടര്‍ന്ന് ആര്‍.സി.സി.ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. രക്താര്‍ബുദ ചികിത്സക്കായാണ് കുട്ടിയെ തിരുവനന്തപുരം ആര്‍സിസിയില്‍ പ്രവേശിപ്പിച്ചത്. ചികില്‍സയ്ക്കിടയില്‍ പല തവണ ആര്‍എസിയിയില്‍ നിന്നും രക്തം സ്വീകരിച്ച കുട്ടിക്ക് ആഗസ്ത് 25ന് നടന്ന രക്തപരിശോധനയിലാണ് എച്ച്.ഐവി ബാധയുണ്ടെന്ന് കണ്ടെത്തിയത്.
49 യൂണിറ്റ് രക്തം കുട്ടിക്ക് നല്‍കിയെന്നും, അണുബാധ കണ്ടെത്താനുള്ള ആന്റിബോഡി പരിശോധന സംവിധാനം 99 ശതമാനം കൃത്യമാണെന്നും ആര്‍സിസിവിശദീകരണ കുറിപ്പിലൂടെ വ്യക്തമാക്കി. എന്നാല്‍ 9 വയസ്സുകാരിയുടെ കാര്യത്തില്‍എച്ച്‌ഐവി അണുബാധ കണ്ടെത്താനാകാത്ത പ്രത്യേക സാഹചര്യമുണ്ടായെന്നാണ്ആര്‍സിസിയുടെ മറുപടി.
