കൊച്ചി: അര്‍ധരാത്രി സീരിയല്‍ നടിയുടെ വീട്ടില്‍ നിന്ന് മടങ്ങിയ എസ് ഐയെ നാട്ടുകാര്‍ തടഞ്ഞുവെച്ച സംഭവത്തില്‍ എസ് ഐക്കെതിരെ നടപടിക്ക് ശുപാര്‍ശ. പുത്തന്‍കുരിശ് എസ് ഐ സജീവ്കുമാറിനെതിരെയാണ് മൂവ്വാറ്റുപുഴ ഡിവൈഎസ് പി നടപടിക്ക് ശുപാര്‍ശ ചെയ്തത്.എസ് ഐയെ മര്‍ദിച്ച നാട്ടുകാര്‍ക്കെതിരെ പോലീസ് കേസെടുത്തു

കഴിഞ്ഞ ദിവസം രാത്രി കോലഞ്ചേരി പുത്തന്‍കുരിശിന് സമീപം വെങ്കിടയിലാണ് സംഭവം.സുഹൃത്തായ സീരിയല്‍ നടിയുടെ വീട്ടിലെത്തിയതാണ് പുത്തന്‍കുരിശ് എസ് ഐ .എന്നാല്‍ വീട്ടില്‍ നിന്ന് മടങ്ങാനൊരുമ്പോള്‍ പെരുമാറ്റ ദൂഷ്യം ആരോപിച്ച് പ്രദേശവാസികള്‍ എസ് ഐ യെ തടഞ്ഞു.

നാട്ടുകാര്‍ കൈകാര്യം ചെയ്ത എസ് ഐയെ പോലീസെത്തിയാണ് രക്ഷിച്ചത്.സംഭവം വിവാദമായതോടെ പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തി.പുത്തന്‍കുരിശ് സി ഐയും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് മൂവ്വാറ്റുപുഴ ഡിവൈഎസ്പിക്ക് റിപ്പോര്‍ട്ട് നല്‍കി.എസ് ഐ സജീവ് കുമാര്‍ എത്തിയത് ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.