പരാതി പരിശോധിച്ച് വേണ്ട നടപടി കൈകൊള്ളാമെന്ന പാറശാല സി ഐയുടെ ഉറപ്പിൻമേൽ ഇയാൾ താഴെ ഇറങ്ങുക ആയിരുന്നു.
തിരുവനന്തപുരം: പോലീസ് തന്‍റെ പരാതി അവഗണിക്കുന്നെന്ന് ആരോപിച്ച് പാറശാല ബ്ലോക്ക് ഓഫീസിന് സമീപമുള്ള ടവറിന് മുകളിൽ കയറി മധ്യവയസ്‌കന്‍റെ ആത്മഹത്യ ഭീഷണി. പാറശാല സ്വദേശി അജി (53) ആണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. 2016 മുതൽ ഇയാളുടെ കുടുംബ വസ്തു സംബന്ധമായ തർക്കം നിലനിൽക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ ഇയാളുടെ സഹോദരനുമായി തർക്കം നടന്നിരുന്നതായി പറയുന്നു.
ഇതിന്‍റെ പരാതി നിരവധി തവണ പാറശാല പോലീസിൽ നൽകിയിട്ടും ഇതുവരെ അജിയുടെ പരാതിക്ക് ഒരു വിധ നടപടിയും എടുത്തില്ലായെന്ന് ആരോപിച്ചാണ് ഇയാള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്. സ്ഥലത്ത് പോലീസും ഫയർഫോഴ്സ് സംഘവും എത്തി. പരാതി പരിശോധിച്ച് വേണ്ട നടപടി കൈകൊള്ളാമെന്ന പാറശാല സി ഐയുടെ ഉറപ്പിൻമേൽ ഇയാൾ താഴെ ഇറങ്ങുക ആയിരുന്നു. പിന്നീട് ഇയാളെ പാറശാല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
