തിരുവനന്തപുരം: എംഎല്‍എ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് കോവളത്ത് വീട്ടമ്മ ആത്മഹത്യയ്ക്കു ശ്രമിച്ചു. സംഭവത്തില്‍ കോവളം എംഎല്‍എ എം. വിന്‍സെന്റിനെതിരെ ബാലരാമപുരം പൊലീസ് കേസെടുത്തു. എംഎല്‍എ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് സ്ത്രീ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെത്തുടര്‍ന്നാണ് നടപടി. കോണ്‍ഗ്രസ് എംഎല്‍എയാണ് എം. വിന്‍സന്റ്.

ആത്മഹത്യക്ക് ശ്രമിച്ച സ്ത്രീ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. അതേസമയം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് എംഎല്‍എ പ്രതികരിച്ചു. ബാലരാമപുരം സ്വദേശിയായ വീട്ടമ്മയുടെ ഭര്‍ത്താവിന്റെ പരാതിയിലാണ് എംഎല്‍എയ്ക്ക് എതിരെ കേസ്. വീട്ടമ്മയെ മാസങ്ങളായി ഫോണില്‍ വിളിച്ച് എംഎല്എ അശ്ലീലം പറയാറുണ്ടായിരുന്നതായി ഭര്ത്താവ് ആരോപിക്കുന്നു. പല തവണ വിലക്കിയിട്ടും എംഎല്‍എ ഫോണ്‍ വിളി തുടര്‍ന്നുവെന്ന് പരാതിയില്‍ പറയുന്നു.

എംഎല്‍എയുടെ നടപടിയില്‍ മനംനൊന്താണ് വീട്ടമ്മ അമിതഡോസില്‍ മരുന്ന് കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. നെയ്യാറ്റിന്‍കര സ്വകാര്യ ആശുപത്രിയില് തീവ്രപരിചരണം വിഭാഗത്തിലാണ് വീട്ടമ്മയിപ്പോള്‍. സ്ത്രീയോട് മോശമായി പെരുമാറിയതിനും ആത്മഹത്യ പ്രേരണയ്ക്കുമാണ് എംഎല്‍എക്കെതിരെ കേസൈടുത്തിരിക്കുന്നതെന്ന് നെയ്യാറ്റിന്‍കര സിഐ അരുണ്‍ പറഞ്ഞു.