ഹൈദരാബാദ്: പൊലീസിന്‍റെ അവസരോചിതമായ ഇടപെടല്‍ മൂലം കൊലപാതകത്തിന് തൊട്ടുമുമ്പ് പ്രതിയെ അറസ്റ്റ് ചെയ്തു. തെലുങ്കാനയിലെ സെക്കന്ദരാബാദിലാണ് സംഭവം. ഗജരാജ് സിംഗാണ് അറസ്റ്റിലായത്. ഇയാളുടെ പക്കല്‍ നിന്ന് തോക്കും കണ്ടെടുത്തിട്ടുണ്ട്.
ഡി. തുളസി ബാബു എന്നൊരാളെ വെടിവെക്കാന്‍ ശ്രമിക്കുകയായിരുന്നു പൊലീസെത്തുമ്പോള്‍ സിംഗ്. നിസാരമായ പ്രശ്നത്തെ തുടര്‍ന്നാണ് ബാബുവിനെ വകവരുത്താന്‍ സിംഗ് തീരുമാനിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊലീസെത്തുന്നതിന് മുമ്പ് സിംഗ് ഒന്ന് വെടിയുതിര്‍ത്തെങ്കിലും ലക്ഷ്യം തെറ്റി മറ്റെവിടെയോ പതിക്കുകയായിരുന്നു.
