എറണാകുളം: എറണാകുളം മഹാരാജാസ് കോളേജ് ഹോസ്റ്റലില്‍ പൊലീസ് പരിശോധന. പരിശോധനയില്‍ ഇരുമ്പ് ദണ്ഡുകള്‍, വാക്കത്തി അടക്കമുള്ള ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തു. എറണാകുളം സെന്‍ട്രല്‍ പോലീസ് നടത്തിയ പരിശോധനയിലാണ് കോളേജ് ഹോസ്റ്റലില്‍ നിന്ന് മാരകായുധങ്ങള്‍ കണ്ടെടുത്തത്.
വിദ്യാര്‍ഥികളുടെ താമസസ്ഥലത്തെ കട്ടിലിനടിയില്‍ നിന്നാണ് ആയുധങ്ങള്‍ കിട്ടിയത്. 15 ഇരുമ്പ് ദണ്ഡുകള്‍ ഒരു വാക്കത്തി എന്നിവ കണ്ടെടുത്തു. നിലവിലുള്ള ഹോസ്റ്റലിന് ബലക്ഷയം കണ്ടെത്തിയതിനാല്‍ സ്റ്റാഫ് ഹോസ്റ്റലിലെ മുകള്‍ നിലയിലായിരുന്നു വിദ്യാര്‍ഥികള്‍ താമസിച്ചിരുന്നത്. ഇത്തരത്തില്‍ നല്‍കിയ മൂന്ന് മുറികളിലൊന്നില്‍ നിന്നാണ് ആയുധങ്ങള്‍ കിട്ടിയത്.
അവധിക്കാലമായതിനാല്‍ വിദ്യാര്‍ത്ഥികളാരും ഹോസ്റ്റലില്‍ ഉണ്ടായിരുന്നില്ല. ആയുധങ്ങള്‍ സംഭരിക്കാനുള്ള സാഹചര്യം വിശദമായി അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു
