കോട്ടയം: കോട്ടയം പൊൻകുന്നത്ത് കൺസ്യൂമർ ഫെഡിന്റെ വിദേശമദ്യ ഷോപ്പിൽ നിന്നു ലക്ഷങ്ങൾ കവർന്ന സംഭവത്തിൽ പോലീസിന് നിർണായകമായ തെളിവ് കിട്ടി. പണം സൂക്ഷിച്ചിരുന്ന സേഫിന് ദ്വാരം ഉണ്ടാക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന കമ്പിപ്പാരയാണ് കണ്ടെടുത്തിയത്. മദ്യ കുപ്പികളുടെ കവറുകൾക്കിടയിൽ നിന്നാണ് കമ്പിപ്പാര കിട്ടിയത്.
മോഷണം നടന്ന അന്നു മുതൽ കാര്യമായ തെളിവൊന്നും കിട്ടാത്ത അവസ്ഥയിലായിരുന്നു അനേഷണ സംഘം.പാര കണ്ടെടുത്തത് കേസിൽ തുടരനേഷണത്തിന് സഹായകരമാകും എന്ന പ്രതീക്ഷയിലാണ് പോലീസ്.
മോഷ്ടാക്കൾ മദ്യപിക്കാൻ ഉപയോഗിച്ച എന്ന് കരുതുന്ന മദ്യക്കുപ്പിയും ഗ്ലാസുകളും ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്.കേസനേഷണത്തിന്റെ ഭാഗമായി ജില്ല പോലീസ് മേധാവി എൻ രാമചന്ദ്രന്റെ നേതൃത്വത്തിൽ പ്രത്യേക അനേഷണ സംഘത്തിനും രൂപം നൽകിയിട്ടുണ്ട്.
