ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് സംഭവിക്കുന്നതെന്ന് ആലഞ്ചേരി പ്രതികരിച്ചു. ഭാരതത്തിൻ്റ ഐക്യം ചോദ്യം ചെയ്യുന്ന കാര്യങ്ങളണ് നടക്കുന്നത്.
കോട്ടയം: രാജ്യത്ത് ക്രൈസ്തവർക്കെതിരായി നടക്കുന്ന അതിക്രമങ്ങളിൽ പ്രതികരണവുമായി മാർ ജോർജ് ആലഞ്ചേരി. ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് സംഭവിക്കുന്നതെന്ന് ആലഞ്ചേരി പ്രതികരിച്ചു. ഭാരതത്തിൻ്റ ഐക്യം ചോദ്യം ചെയ്യുന്ന കാര്യങ്ങളാണ് നടക്കുന്നത്. രാജ്യത്തിന്റെ ഭരണാധികാരികൾ നടപടിയെടുക്കണം. ക്രൈസ്തവർ അക്രമാസക്തമായി പ്രതികരിക്കില്ലെന്നും അത് വിശ്വാസത്തിന്റെ ഭാഗമാണെന്നും ജോർജ് ആലഞ്ചേരി പറഞ്ഞു. ശിഥിലീകരണ പ്രവർത്തനങ്ങൾകെതിരെ ഭരണകൂടം നിയമപരമായ നടപടിയെടുക്കണം. ഭിന്നശേഷി നിയമന വിഷയത്തിലെ ആശങ്ക പരിഹരിക്കാൻ സർക്കാർ പൂർണ്ണ പിന്തുണ നൽകിയിട്ടുണ്ടെന്നും ആലഞ്ചേരി പറഞ്ഞു.



