നെല്ലിയാമ്പതിയിലെ ദുരിതാശ്വാസ ക്യാംപിലേക്കയച്ച ഭക്ഷ്യവസ്തുക്കൾ മോഷ്ടിച്ച ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. നെന്മാറ അകംപാടം സ്വദേശി ദിനേശനെയാണ് നെന്മാറ പൊലീസ് അറസ്റ്റ് ചെയ്തത്.
പാലക്കാട്: നെല്ലിയാമ്പതിയിലെ ദുരിതാശ്വാസ ക്യാംപിലേക്കയച്ച ഭക്ഷ്യവസ്തുക്കൾ മോഷ്ടിച്ച ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. നെന്മാറ അകംപാടം സ്വദേശി ദിനേശനെയാണ് നെന്മാറ പൊലീസ് അറസ്റ്റ് ചെയ്തത്. അരിയുൾപ്പെടെയുളള ഭക്ഷ്യധാന്യങ്ങൾ അടങ്ങിയ 25 കിലോയുടെ 44 കിറ്റുകളാണ് ഇയാൾ മോഷ്ടിച്ചത്. നെല്ലിയാമ്പതി യിലേക്കുളള റോഡ് ഗതാഗതം താത്ക്കാലികമായി പുനസ്ഥാപിച്ചതോടെ ഭക്ഷ്യധാന്യങ്ങൾ ലോറിയിൽ എത്തിക്കുകയാണ്. ഇതിനിടെയാണ് ഇയാൾ കിറ്റുകൾ മോഷ്ടിച്ചത്.
