പത്തനംതിട്ട: അമ്പലങ്ങള്‍ കേന്ദ്രികരിച്ച് മോഷണം നടത്തുന്ന സംഘം പിടിയില്‍. പിടിയിലായവരില്‍ ഒരാള്‍ പോള്‍ മുത്തൂറ്റ് കൊലക്കേസിലെ പ്രതി. വിവിധ സ്ഥലങ്ങളിലിനിന്നും 60 പവനും ആറുലക്ഷത്തിലധികം രൂപയും മോഷ്‌ടിച്ചു. പത്തനംതിട്ട എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക ഷഡോപോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.

പോള്‍ മൂത്തൂറ്റ് വധകേസ്സിലെ പതിനെട്ടാം പ്രതി കവിയൂര്‍ സ്വദേശി സന്തോഷ്,കായംകുളം സ്വദേശി സൈനുദ്ദീന്‍ എന്നിവരെയാണ് പ്രത്യേ സംഘം പിടികൂടിയത്. തൃശൂര്‍ ആലപ്പുഴ കോട്ടയം പത്തനംതിട്ട കൊല്ലം തിരുവനന്തപുരം എന്നി ജില്ലകള്‍ കേന്ദ്രികരിച്ചായിരുന്നു മോഷണം. കഴിഞ്ഞ ആറ് മാസത്തിനിടക്ക് അമ്പലങ്ങള്‍ വീടുകള്‍ എന്നിവ കേന്ദ്രികരിച്ച് 30 മോഷണങ്ങള്‍ നടത്തിയതായി ഇവര്‍ പോലീസിനോട് സമ്മതിച്ചു.

മെയ് മാസത്തില്‍ തൃശൂര്‍ കെ എസ് ആര്‍ ടി സി ഡിപ്പോക്ക് സമീപമുള്ള ക്ഷേത്രം കുത്തിതുറന്ന് വിഗ്രഹം മോഷ്‌ടിച്ചു. വിവിധക്ഷേത്രങ്ങള്‍ അവയുടെ ഓഫീസ് മുറികള്‍ എന്നിവിടങ്ങളില്‍ നിന്നും നേര്‍ച്ച സ്വര്‍ണം വെള്ളി പൈസ എന്നിവയും മോഷ്‌ടിച്ചതായി പൊലീസ് അറിയിച്ചു. പൂട്ട് കുത്തിപൊളിക്കുന്നതില്‍ വിദഗ്ദനാണ് സന്തോഷ് എന്ന് പോലീസ് ഉദ്യഗസ്ഥര്‍ പറഞ്ഞു.

മഴക്കാലത്ത് മോഷണം നടത്തുന്നതിന് വേണ്ടി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനിടയിലാണ് ഷാഡോപൊലിസിന്റെ പിടിയിലായത്. തുടര്‍ന്ന് നടന്നചോദ്യം ചെയ്യലിലാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. പകല്‍ സമയം ലോഡ്ജുകളിലും വാടക മുറികളിലും തങ്ങിയതിന് ശേഷം രത്രയിലാണ് മോഷണം. കഴിഞ്ഞ ഇരുപത് വര്‍ഷമായി സംസ്ഥാനത്ത് നടന്ന വിവിധ മോഷണ കേസ്സുകളില്‍ പ്രതകളാണ് ഇരുവരും. നിരവധി തവണ ജയില്‍ ശിക്ഷയും അനുഭവിച്ചിടുണ്ട്.പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത.