മുനമ്പം മനുഷ്യക്കടത്തിന് പിന്നിലെ രണ്ട് പേരെ തിരിച്ചറിഞ്ഞു. ബോട്ടു വാങ്ങിയത് ശ്രീകാന്തൻ, സെൽവം എന്നിവരാണെന്നാണ് തിരിച്ചറിഞ്ഞത്. കുളച്ചൽ സ്വദേശിയാണ് ശ്രീകാന്തൻ സെൽവത്തെ തിരിച്ചറിഞ്ഞില്ല. തിരുവനന്തപുരം സ്വദേശി അനിൽകുമാറിൽ നിന്നാണ് ഇവര്‍ ബോട്ട് വാങ്ങിയത്.
കൊച്ചി: മുനമ്പം മനുഷ്യക്കടത്തിന് പിന്നിലെ രണ്ട് പേരെ തിരിച്ചറിഞ്ഞു. ബോട്ടു വാങ്ങിയത് ശ്രീകാന്തൻ, സെൽവം എന്നിവരാണെന്നാണ് തിരിച്ചറിഞ്ഞത്. കുളച്ചൽ സ്വദേശിയാണ് ശ്രീകാന്തൻ സെൽവത്തെ തിരിച്ചറിഞ്ഞില്ല. തിരുവനന്തപുരം സ്വദേശി അനിൽകുമാറിൽ നിന്നാണ് ഇവര്‍ ബോട്ട് വാങ്ങിയത്.
ബോട്ടിന്റെ വില ഒരു കോടി രണ്ടു ലക്ഷം രൂപയെന്നും പൊലീസ് കണ്ടെത്തി. ഒന്നിൽകൂടുതൽ ബോട്ടുകൾ കൊച്ചിയിൽ നിന്ന് പോയെന്നും വിവരമുണ്ട്. കഴിഞ്ഞയാഴ്ച ശ്രീകാന്തൻ കൊടുങ്ങല്ലൂരെത്തി. ഇവിടുത്തെ ഒരു ലോഡ്ജിലാണ് ഇയാള്‍ താമസിച്ചത്. കാര്യങ്ങൾ ഏകോപിപ്പിച്ചതും ശ്രീകാന്തൻ ആണെന്നാണ് സൂചന. ഇയാളുടെ മൊബൈൽ ഫോൺ നിലവിൽ പ്രവർത്തന രഹിതമാണ്.
രണ്ടുദിവസം മുമ്പാണ് 42 പേരടങ്ങുന്ന സംഘം കൊച്ചി തീരത്തുനിന്ന് മൽസ്യബന്ധനബോട്ടിൽ പുറപ്പെട്ടത്. മുനമ്പത്തുനിന്നും കൊടുങ്ങല്ലൂരിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗുകളാണ് മനുഷ്യക്കടത്തിനെപ്പറ്റി സൂചന നൽകിയത്. ഓസ്ട്രേലിയയിൽ നിന്ന് 1538 നോട്ടിക്കൽ മൈൽ അകലെയുളള ക്രിസ്തുമസ് ദ്വീപിലേക്കാണ് ഇവർ പോയെതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഓസ്ട്രേലിയയിലേക്കുളള അനധികൃത കുടിയേറ്റത്തിന്‍റെ ഇടനാഴിയാണ് ഈ ദ്വീപ്.
തമിഴ്നാട്ടിൽ ശ്രീലങ്കൻ അഭയാർഥി ക്യാപുകളിൽ കഴിയുന്നവരാണ് ജയമാതാ ബോട്ടിൽ കൊച്ചി തീരം വിട്ടതെന്നും സംശയിക്കുന്നു. ഇത്തരം ക്യാംപുകളിലെ നിരവധിപ്പേർ മുമ്പും കൊച്ചി വഴി സമാനരീതിയിൽ ഓസ്ട്രേലിയയിലേക്ക് പോയതാണ് ഇത്തരമൊരു സംശയത്തിന് കാരണം. തമിഴ്നാട്ടിലെ ഈ അഭയാർഥി ക്യാമ്പുകളിൽ കഴിയുന്നവരെ അനധികൃത കുടിയേറ്റത്തിന് പ്രേരിപ്പിക്കുന്ന രാജ്യാന്തര റാക്കറ്റുതന്നെയാണ് മുനമ്പത്ത് എത്തിയതെന്നും കരുതുന്നു. ഇതിനിടെ കൊച്ചിയിൽ നിന്ന് പുറപ്പെട്ട 42 പേരെക്കുറിച്ച് പൊലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുതുടങ്ങിയിട്ടുണ്ട്.
അതേസമയം ഓസ്ട്രേലിയ്ക്ക് പോയ സംഘത്തിലുണ്ടായിരുന്ന യുവതി ചോറ്റാനിക്കരയിലെ ആശുപത്രിയില്‍ വച്ച് പ്രസവിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. ദില്ലി സ്വദേശിനി പൂജ എന്നാണ് ആശുപത്രി രേഖകളിലുള്ളത്. ആശുപത്രിയില്‍ ഇവര്‍ പറഞ്ഞത് ചോറ്റാനിക്കര ക്ഷേത്രത്തില്‍ എത്തിയതെന്നാണ്.
