ജിഷയുടെ സഹോദരിയുടെ സുഹൃത്തുകളെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയപ്പോള്‍ കേസില്‍ പ്രധാനവഴിത്തിരിവുണ്ടാകുമെന്നായിരുന്നു പൊലീസിന്റെ കണക്കുകൂട്ടല്‍. ഇവര്‍ക്കെതിരായ സാഹചര്യ തെളിവുകളായിരുന്നു സംശയം ബലപ്പെടാന്‍ കാരണം. പക്ഷെ കഴിഞ്ഞ ദിവസം ബംഗ്ഗരില്‍ നിന്നും കസ്റ്റഡയിലെടുത്ത് പെരുമ്പാവൂര്‍ സ്വദേശിക്കോ, ഇതരസംസ്ഥാന തൊഴിലാളിക്കോ കൊലപാതകവുമായി ബന്ധമില്ലെന്ന് വിശദമായ ചോദ്യം ചെയ്യലില്‍ വ്യക്തമയതോടെ അന്വേഷണ സംഘം ഇരുട്ടില്‍ത്തപ്പാന്‍ തുടങ്ങിയിരിക്കുകയാണ്. അന്വേഷണത്തെ സഹായിക്കാന്‍ സാക്ഷിമൊഴികളും ഉണ്ടാകുന്നില്ല. ഇതിനിടെ ശരീരത്ത് നിരവധി മുറിവുകളുള്ള ഒരു ഇതരസംസ്ഥാന തൊഴിലാളിയെ പെരുമ്പാവൂരില്‍ നാട്ടുകാര്‍ പിടികൂടി പൊലീസിന ഏല്‍പ്പിച്ചു. ഒരു പക്ഷെ കൊലപാതകത്തിനിടെയുണ്ടായ മുറിവുകളാണെന്ന നിഗമനത്തിലാണ് തൊഴിലാളിയെ ചിലര്‍ ചേര്‍ന്ന് പിടികൂടിയത്. എന്നാല്‍ ഇയാളുടെ പങ്കും പൊലീസ് തള്ളികളയുകയാണ്. ജിഷയുടെ വീട് നിര്‍മ്മിക്കാനെത്തിയ ചിലരെ ഇനി കൂടുചല്‍ ചോദ്യം ചെയ്യാനാണ് തീരുമാനം. അഞ്ചു ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ വിപുലമായി അന്വേഷണം നടത്തിയിട്ടും പ്രതിയെ കണ്ടെത്താന്‍ കഴിയുന്നില്ല എന്ന നാണക്കേടും പൊലീസിന് വന്നു ചേരുകയാണ്.