അന്വേഷണം ഊ‍ര്‍ജിതമായതോടെ കഴിഞ്ഞ ഒരുമാസമായി ഇവര്‍ ഓഫീസില്‍ എത്തുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
ഇടുക്കി: പീരുമേട്ടിലെ മദാമ്മക്കുളത്ത് സര്ക്കാര് ഭൂമി കൈയേറിയ കേസില് വനിതാ ഹെഡ് സര്വേയറെ പൊലീസ് പ്രതിചേര്ത്തു. പീരുമേട് റീസര്വേ ഓഫീസിലെ ഹെഡ് സര്വേയര് ചെറുപുഷ്പം തോമസിനെതിരെയാണ് കേസ്.
മദാമ്മക്കുളത്ത് സ്വന്തമായുള്ള ഒരേക്കറിനൊപ്പം, ആലപ്പുഴ സ്വദേശി റെജി ചെറിയാന് 16 ഹെക്ടര് സര്ക്കാര് ഭൂമി കൂടി കമ്പിവേലി കെട്ടി തിരിച്ചെന്നാണ് കേസ്. മാര്ച്ച് അവസാനത്തോടെ നടത്തിയ കയ്യേറ്റത്തിന് ഹെഡ് സര്വേയര് ചെറുപുഷ്പം തോമസ് കൂട്ടുനിന്നെന്നാണ് പൊലീസ് കണ്ടെത്തല്. കൈയേറ്റ ഭൂമിയില് ഇവരുടെ സ്വിഫ്റ്റ് കാര് കണ്ടിരുന്നെന്ന് നാട്ടുകാര് പോലീസിന് മൊഴി നല്കിയിരുന്നു. അന്വേഷണം ഊര്ജിതമായതോടെ കഴിഞ്ഞ ഒരുമാസമായി ഇവര് ഓഫീസില് എത്തുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
