ബെര്‍ലിന്‍: ജര്‍മനിയില്‍ സിനിമാ തിയറ്ററില്‍ ആയുധങ്ങളുമായി എത്തിയ യുവാവ് നടത്തിയ വെടിവെപ്പില്‍ 50 ഓളം പേര്‍ക്ക് പരിക്ക്. കെട്ടിടത്തിലേക്ക് ഇരച്ചു കയറി പൊലീസ് ഇയാളെ പിന്നീട് ഏറ്റുമുട്ടലില്‍ വധിച്ചു. വിയന്‍ഹേമിലെ കിനോപോളിസ് തിയറ്ററിലാണ് സംഭവം.
സിനിമ നടക്കുന്നതിനിടയിലാണ് ജനങ്ങള്‍ക്കു നേരെ മുഖംമൂടി ധരിച്ചെത്തിയ യുവാവ് തുരുതുരാ നിറയൊഴിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതിനിടയിലാണ് തിയറ്ററിലേക്ക് ഇരമ്പിക്കയറിയ പൊലീസുകാര്‍ അക്രമിക്കുനേരെ വെടിവെച്ചത്. ഏറ്റുമുട്ടലില്‍ ഇയാള്‍ കൊല്ലപ്പെട്ടതായി മാന്‍ഹീമര്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
അക്രമിയുടെ പേരു വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടില്ല. അക്രമത്തിന്റെ ഉദ്ദേശ്യവും അറിവായിട്ടില്ല.
