
ഏറ്റുമുട്ടല്‍ മൂലമാണ് മരിച്ചത് എങ്കില്‍ പോലീസ് ഭാഗത്ത് ആര്‍ക്കും പരിക്ക് പറ്റാത്തത് എന്താണ് എന്നാണ് ഗ്രോ വാസു അടക്കമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. തിടുക്കത്തില്‍ സംഭവസ്ഥലത്ത് നിന്നും പോലീസ് മൃതദേഹങ്ങള്‍ മാറ്റിയത് സംശയം ജനിപ്പിക്കുന്നതാണ്. ഇത്തരം അവസ്ഥയില്‍ മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തിലാണ് ഇന്‍ക്വസ്റ്റ് നടത്തേണ്ടത് എന്നാല്‍ ഇവിടെ ആര്‍ഡിഒ ആണ് ഇന്‍ക്വസ്റ്റ് ചെയ്തത് എന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.
നിലമ്പൂരിലെ മാവോയിസ്റ്റ് ക്യാമ്പില്‍ നിന്നും വലിയതോതില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ലഭിച്ചതായി പോലീസ്. 16 മൊബൈല്‍ ഫോണുകള്‍ 100 സിം കാര്‍ഡുകള്‍, 36 പെന്‍ഡ്രൈവുകള്‍, രണ്ട് ലാപ്ടോപ്പ്, ഒരു ടാബ്ലെറ്റ്, വിവിധ ആഹ്വാനങ്ങള്‍ നല്‍കുന്ന ലഘുലേഖകളും പുസ്തകങ്ങള്‍, 5 ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തു എന്നാണ് പോലീസ് അവകാശപ്പെടുന്നത്.
ആദ്യം രണ്ട് ടെന്‍റുകളാണ് ഉള്ളത് എന്ന് ആദ്യം കരുതിയെങ്കിലും ഇവിടെ അഞ്ച് ടെന്‍റുകള്‍ ഉണ്ടായിരുന്നു. ഒരു പിസ്റ്റള്‍, ഡിക്റ്റണേറ്റുകളും ഒഴികെ മറ്റൊരു ആയുധവും പോലീസിന് ലഭിച്ചിട്ടില്ല. ക്യാമ്പിലുണ്ടായ ആയുധങ്ങള്‍ രക്ഷപ്പെട്ടവര്‍ എടുത്തിരുന്നു എന്നാണ് പോലീസ് പറയുന്നത്.
