നജീബിന്റെ മാതാവ് ഫാത്തിമ അഹമ്മദ് മകനെ കാണാതായ ശേഷമാണ് സ്വദേശമായ ബിഹാറില്‍നിന്നും ദില്ലിയില്‍ എത്തിയത്. പരിഭ്രാന്തനായി മകന്‍ ഫോണില്‍ സംസാരിച്ചതിനു പിന്നാലെ പുറപ്പെട്ട മാതാവ് മകനെ കാണാനില്ലെന്ന വിവരമാണ് പിന്നെ അറിഞ്ഞത്. അതിനുശേഷം വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്കൊപ്പം അവരും മകളും സജീവമായിരുന്നു.
എല്ലാ വഴികളും തടഞ്ഞ ശേഷം നിരോധനാജ്ഞ ഏര്‍പ്പെടുത്തിയാണ് ദില്ലി പൊലീസ് വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തടഞ്ഞത്. നിരവധി വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ബലപ്രയോഗത്തിലൂടെയാണ് പലരെയും കസ്റ്റഡിയില്‍ എടുത്തത്. പൊലീസ് ബസിലും ദില്ലിയിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിലുമായി വിദ്യാര്‍ത്ഥികളെ പൊലീസ് മര്‍ദ്ദിച്ചതായി ജെ.എന്‍.യു വിദ്യര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദ് ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.
ഫാത്തിമ അഹമ്മദിനെ വലിച്ചിഴക്കുന്ന ദൃശ്യങ്ങള്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കം നിരവധി പ്രമുഖര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഈ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കുന്നത്
അതിനിടെ, നജീബിനെ കണ്ടെത്തുന്നതിന് ഇടപെടണം എന്നാവശ്യപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നും ജെഎന്‍യുവില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്ന് രാഷ്ട്രപതി ഉറപ്പ് നല്‍കിയതായി കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.
