ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീക്ക് ഒപ്പമുള്ള സിസ്റ്റർ അനുപമക്ക് നൽകിയ വാഗ്ദാനമാണ് കേസിനാധാരം. പാരിതോഷികം വാഗ്ദാനം ചെയ്ത് സ്വാധീനിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഫാ. ജെയിംസ് എർത്തയിൽ ഇന്നലെ പാലാ കോടതിയിൽ ഹാജരായി ജാമ്യം നേടിയിരുന്നു. 

കോട്ടയം: ജലന്ധർ കത്തോലിക്കാ ബിഷപ്പിനെതിരായ പരാതി പിൻവലിക്കാൻ സഹായം വാഗ്ദാനം ചെയ്ത കേസിൽ ഫാ. ജെയിംസ് എർത്തയിലിനെ ഇന്ന് ചോദ്യം ചെയ്തേക്കും. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് വികാരിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഫാ. ജെയിംസ് എർത്തയിൽ ഇന്നലെ പാലാ കോടതിയിൽ ഹാജരായി ജാമ്യം നേടിയിരുന്നു. 

ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീക്ക് ഒപ്പമുള്ള സിസ്റ്റർ അനുപമക്ക് നൽകിയ വാഗ്ദാനമാണ് കേസിനാധാരം. പാരിതോഷികം വാഗ്ദാനം ചെയ്ത് സ്വാധീനിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പാലാ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം കുറവിലങ്ങാട് പൊലീസാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്.