കര്‍ണാടക: കര്‍ണാടകത്തിലെ തുംക്കൂരില്‍ മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പൊലീസ് മേധാവി കഴിഞ്ഞ ദിവസം ഇയാളെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന എഎസ്‌ഐ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് കണ്ട യുവതിയെ തട്ടിക്കൊണ്ടുപോയി സുഹൃത്തിന്റെ വാഹനത്തില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് മധ്യമേഖല ഐജി സീമന്ത് കുമാര്‍ സിംഗ് അറിയിച്ചു.