യോഗി ആദിത്യനാഥ് അധികാരത്തില്‍ വന്നതിന് ശേഷം നടന്ന 1500 ഏറ്റുമുട്ടലുകളില്‍ 60 ആള്‍ക്കാരാണ് കൊല്ലപ്പെട്ടത്. ഏകദേശം 400 ഓളം പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു. 241 ഓളം ഏറ്റുമുട്ടലുകള്‍ നടന്ന ആഗ്ര മേഖലയിലെ ചിത്ര ഹട്ട് പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ എട്ടുലക്ഷം രൂപയ്ക്ക് ഒരാളെ വെടിവെച്ച് കൊല്ലാമെന്ന് പറയുന്ന വീഡിയോയും ഇന്ത്യ ടുഡേ ടിവി പുറത്തുവിട്ടിരുന്നു.
ലഖ്നൗ:സ്ഥാനക്കയറ്റത്തിനും കൈക്കൂലിക്കും പ്രശസ്തിക്കും വേണ്ടി വ്യാജ ഏറ്റമുട്ടലുകളിലേര്‍പ്പെടുന്ന പൊലീസുകാരെക്കുറിച്ച് വാര്‍ത്ത വന്നതിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ മൂന്ന് പേര്‍ക്ക് സസ്പെന്‍ഷന്‍. ഇന്ത്യാ ടുഡേ ടിവിയാണ് വ്യാജ ഏറ്റുമുട്ടലുകളിലേര്‍പ്പെടുന്ന പൊലീസുകാരെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. പണത്തിനും സ്ഥാനക്കയറ്റത്തിനും വേണ്ടി സാധാരണക്കാരെ കൊല്ലാന്‍ പൊലീസ് തയ്യാറാണെന്നാണ് ഇന്ത്യാ ടുഡേ ടിവി നടത്തിയ ഇന്‍വസ്റ്റിഗേഷനിലൂടെ പുറത്തുവന്നത്. യോഗി ആദിത്യനാഥ് അധികാരത്തില്‍ വന്നതിന് ശേഷം നടന്ന 1500 ഏറ്റുമുട്ടലുകളില്‍ 60 ആള്‍ക്കാരാണ് കൊല്ലപ്പെട്ടത്. ഏകദേശം 400 ഓളം പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു.
241 ഓളം ഏറ്റുമുട്ടലുകള്‍ നടന്ന ആഗ്ര മേഖലയിലെ ചിത്ര ഹട്ട് പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ എട്ടുലക്ഷം രൂപയ്ക്ക് ഒരാളെ വെടിവെച്ച് കൊല്ലാമെന്ന് പറയുന്ന വീഡിയോയും ഇന്ത്യ ടുഡേ ടിവി പുറത്തുവിട്ടിരുന്നു. റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് മൂന്ന് പൊലീസുകാരെ സസ്പെന്‍റ് ചെയ്തത്. പൊലീസുകാരെ സസ്പെന്‍റ് ചെയ്ത വിവരം ഡിജിപിയുടെ ഓഫീസ് ട്വീറ്റിലൂടെ അറിയിക്കുകയായിരുന്നു.
