നിയമവിരുദ്ധമായി കൂട്ടംകൂടാനോ, പ്രതിഷേധത്തില്‍ പങ്കെടുക്കാനോ പാടില്ല. നിര്‍ദ്ദേശം ലംഘിച്ചാല്‍ കേസെടുക്കുമെന്നും പൊലീസ് നോട്ടീസിലുണ്ട്. 

തിരുവനന്തപുരം: ശബരിമലയിലെ പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ പൊലീസിന്‍റെ പുതിയ നീക്കം. ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് നോട്ടീസ് നൽകാനാണ് പൊലീസ് തീരുമാനം. ഇത്തരക്കാര്‍ ആറ് മണിക്കൂർ കൊണ്ട് മലയിറങ്ങണം. ഇന്‍റലിജൻസ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നൽകുക. നിയമവിരുദ്ധമായി കൂട്ടംകൂടാനോ, പ്രതിഷേധത്തില്‍ പങ്കെടുക്കാനോ പാടില്ല. നിര്‍ദ്ദേശം ലംഘിച്ചാല്‍ കേസെടുക്കുമെന്നും പൊലീസ് നോട്ടീസിലുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്ഥലത്ത് പ്രാര്‍ത്ഥനായജ്ഞങ്ങള്‍, മാര്‍ച്ച്, മറ്റ് നിയമവിരുദ്ധ ഒത്തുകൂടലുകള്‍ നടത്തുന്നതിനും സമാധാന ലംഘനപരമായ പ്രവര്‍ത്തനങ്ങളില്‍ എര്‍പ്പെടുന്നതിനും തീര്‍ത്ഥാടകരുടെ സമാധാനപരമായ ദര്‍ശനത്തിന് വിഘാതം സൃഷ്ടിക്കുന്നതിനും മാധ്യമങ്ങള്‍ മുന്‍പാകെ ആശങ്കാജനകവും പ്രകോപനപരവുമായ പ്രസ്താവനകള്‍ നടത്തുന്നതിനുമാണ് നിരോധനമുള്ളത്.