നജീബിനെ മര്‍ദ്ദിച്ച വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും ക്യാംമ്പസ്സില്‍ വിലസുകയാണെന്നും അവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ തീര്‍ത്തും നിരുത്തരവാദിത്തമായിട്ടുള്ള പെരുമാറ്റമാണ് അധികൃതര്‍ കാണിക്കുന്നതെന്നും നജീബിന്റെ രക്ഷിതാക്കളും യൂണിയന്‍ പ്രവര്‍ത്തകരും കുറ്റപ്പെടുത്തി. സംഭവത്തിന് വര്‍ഗീയ നിറങ്ങള്‍ നല്‍കാനാണ് പലരും ശ്രമിക്കുന്നതെന്നും എബിവിപി പ്രവര്‍ത്തകരുടെ കള്ളപ്പരാതി സ്വീകരിച്ച് അക്രമികളെ ഇരകളായി ചിത്രീകരിക്കുകയാണ് വൈസ്ചാന്‍സലര്‍ ഉള്‍പ്പടെയുള്ള അധികൃതരെന്നും വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തകര്‍ ആരോപിച്ചു. 

നജീബിനെ തിരിച്ചെത്തിക്കും വരെ സമരം തുടരമെന്നും ഇവര്‍ പറഞ്ഞു.നജീബിനെ മര്‍ദ്ദിക്കുന്നത് കണ്ട വിദ്യാര്‍ത്ഥിയുടെ സാക്ഷിമൊഴി മുഖവിലക്കെടുക്കാനോ അതിനെക്കുറിച്ച് അന്വേഷിക്കാനൊ പൊലിസോ സര്‍വ്വകലാശാല അധികൃതരോ തയ്യാറായിട്ടില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.എന്നാല്‍ സംഭവത്തില്‍ ഔദ്യോഗിക വിശദീകരണം നല്‍കാന്‍ ഇത് വരെ അധികൃതരാരും തയ്യാറായിട്ടില്ല.