പശുക്കടത്ത് വ്യാപകമാണെന്ന് തിരിച്ചറിഞ്ഞയുടന്‍ തീരുമാനമെടുത്തു വിവിധ വിഷയങ്ങളില്‍ നേരത്തേ നിരവധി പേര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്

മീററ്റ്: തന്റെ സ്റ്റേഷന്‍ പരിധിയില്‍ പശുക്കടത്ത് വ്യാപകമായതോടെ വിചിത്രമായ നടപടി കൈക്കൊണ്ട് മീററ്റ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഓഫീസര്‍. തനിക്കെതിരെ തന്നെ പരാതി ഫയല്‍ ചെയ്താണ് രാജേന്ദ്ര ത്യാഗിയെന്ന പൊലീസുദ്യോഗസ്ഥന്‍ വ്യത്യസ്തനായിരിക്കുന്നത്. 

തങ്ങളുടെ അധികാരപരിധിയില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ ചെറുക്കാനാകാത്ത പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഇദ്ദേഹം നേരത്തേ അറിയിച്ചിരുന്നു. ഇതനുസരിച്ച് വിവിധ വിഷയങ്ങളില്‍ ഏതാണ്ട് ആറ് പൊലീസുകാര്‍ക്കെതിരെ ഇദ്ദേഹം പരാതി നല്‍കിയിട്ടുണ്ട്. കൈക്കൂലി വാങ്ങിയ മറ്റ് 19 പൊലീസുകാര്‍ക്കെതിരെയും നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനിടെയാണ് രാജേന്ദ്ര ത്യാഗിയുടെ അധികാരപരിധിയില്‍ പെടുന്ന പ്രദേശത്ത് പശുക്കടത്ത് വ്യാപകമായത്. ഒന്നിലധികം തവണ പശുക്കടത്ത് നടന്നതായി ശ്രദ്ധയില്‍ പെട്ട ത്യാഗി തനിക്കെതിരെ തന്ന പരാതി ഫയല്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.