ഹിന്ദുയുവതിയുമായി ക്ഷേത്രപരിസരത്ത് സംസാരിച്ച് നിന്ന മുസ്ലിം യുവാവിനെ ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്ന് രക്ഷപെടുത്തിയ സിഖ്  പൊലീസുകാരന് ആദരം. ഹിന്ദുത്വവാദികളിൽ നിന്ന് മുസ്ലീം യുവാവിനെ രക്ഷിച്ച സബ് ഇൻസ്പെക്ടർ‌ ഗഗൻദീപന്   ധീരതക്കുള്ള  പുരസ്കാരം നല്‍കി ഉത്തരാഖണ്ഡ് പൊലീസ് സേന. 

ഛത്തീസ്ഗ‍ഡ്: ഹിന്ദുയുവതിയുമായി ക്ഷേത്രപരിസരത്ത് സംസാരിച്ച് നിന്ന മുസ്ലിം യുവാവിനെ ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്ന് രക്ഷപെടുത്തിയ സിഖ് പൊലീസുകാരന് ആദരം. ഹിന്ദുത്വവാദികളിൽ നിന്ന് മുസ്ലീം യുവാവിനെ രക്ഷിച്ച സബ് ഇൻസ്പെക്ടർ‌ ഗഗൻദീപന് ധീരതക്കുള്ള പുരസ്കാരം നല്‍കി ഉത്തരാഖണ്ഡ് പൊലീസ് സേന. 

മാർച്ച് 22 ന് ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്ന് യുവാവിനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരിക്കുന്ന പൊലീസുകാരന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഉത്തരാഖണ്ഡിലെ ഗിരിജാ ദേവി ക്ഷേത്ര പരിസരത്ത് വച്ചായിരുന്നു യുവാവിനെതിരെ ആള്‍ക്കൂട്ട ആക്രമണം ഉണ്ടായത്. ഹിന്ദു യുവതിയുമായി സംസാരിച്ച് കൊണ്ടിരുന്നപ്പോൾ ഒരുകൂട്ടം ആളുകൾ യുവാവിനെ മർദ്ദിക്കുകയായിരുന്നു. തുടർന്ന് സംഭവ സ്ഥലത്ത് എത്തിയ ഗഗൻദീപ് ആൾക്കൂട്ട അക്രമത്തിൽ നിന്ന് ഇയാളെ രക്ഷിക്കുകയായിരുന്നു.

ബജ്റംഗ്ദളിന്റെയും ഹിന്ദുപരിക്ഷത്തിന്റെയും പ്രവർത്തകരാണ് യുവാവിനെ മർദ്ദിക്കാൻ‌ മുതിർന്നത്. ഇൻസ്പെക്ടർ യുവാവിനെ തന്റെ കരവലയത്തിൽ സംരക്ഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തിരുന്നു.സംഭവത്തിൽ സുപ്രീം കോടതി മുൻ ജഡ്ജി മാർക്കണ്ഡേയ കട്ജു അടക്കമുള്ളവർ പൊലീസുകാരന് അഭിനന്ദിച്ചിരുന്നു.