കൊച്ചി വാഴക്കാഴയില്‍ പുലര്‍ച്ചെ 1:30ക്ക് പട്രോളിങിനിടെയാണ് സംഭവം. പൊലീസ് ജീപ്പ് പാര്‍ക്ക് ചെയ്യുന്നതിനിടെ പിന്‍സീറ്റിലിരുന്ന സാബു മാത്യുവിന്റെ കയ്യിലിരുന്ന പിസ്റ്റളില്‍ നിന്ന് വെടി പൊട്ടുകയായിരുന്നു. നെഞ്ചിനു തൊട്ടുമുകളിലേറ്റ വെടിയുണ്ട ശരീരവും ഇരുന്നിരുന്ന സീറ്റും തുളച്ച് പുറത്തേക്ക് തെറിച്ചു. തനിക്ക് വെടിയേറ്റെന്ന് സാബു പറഞ്ഞതായി വാഹനത്തില്‍ ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നു. വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ ഉടന്‍ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും 2.30ഓടെ മരണം സംഭവിച്ചു. തൊട്ടടുത്തു നിന്ന് വെടിയേറ്റതിനാല്‍ ഉണ്ടായ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്നാണ് നിഗമനം. കോട്ടയം ചിങ്ങവനം സ്വദേശിയായ സാബു മാത്യു ഇരുമ്പനത്താണ് താമസിച്ചിരുന്നത്. ഭാര്യയും മൂന്നു മക്കളുമുണ്ട്.