ജന്മിയെ പോലെ എഡിജിപി; അലക്കും അടിമപ്പണിയും, പട്ടിക്ക് മീൻ വറുക്കാൻ ക്യാമ്പിലെ അടുക്കള

തിരുവനന്തപുരം: പൊലീസുകാരെക്കൊണ്ട് അടിമപ്പണി ചെയ്യിപ്പിക്കുന്നത് എഡിജിപി സുദേഷ്കുമാറിന്റ സ്ഥിരംവിനോദമാണ്. എഡിജിപിയുടെ വീട്ടിലെ പട്ടിക്ക് മീൻ വറുക്കുന്നത് പോലും എസ്എപി ക്യാന്പിലെ അടുക്കളയിലാണ്. പൊലീസുകാരെ എഡിജിപിയുടെ മകൾ അടിച്ചത് വൻ വിവാദമായതിന് പിന്നാലെയാണ് ദാസ്യപ്പണിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. സുധേഷ്കുമാറന്റെ വീട്ടിലെ പട്ടിക്ക് നൽകാനുള്ള മീനുമായി പൊലീസുകാരൻ എസ്എപി ക്യാമ്പിലെത്തി. ദാസ്യപ്പണിയിലെ അമർഷം പുകയുന്നതിനിടെ മീനുമായെത്തിയ പൊലീസുകാരൻ ലീജുവിനെ സഹപ്രവർത്തകർ തടഞ്ഞ് തിരിച്ചയച്ചു. 

മകളെ ബഹുമാനിച്ചില്ലെന്ന പേര് പറഞ്ഞ് അഞ്ച് പൊലീസുകാരെ നല്ല നടപ്പ് പരിശീലനത്തിനയച്ചു. എഡിജിപിയുടെ വീട്ടിലെ അടിവസ്ത്രം കഴുകലും തറതുടക്കലും പട്ടിയെ കുളിപ്പിക്കലുമെല്ലാം ക്യാമ്പ് ഫോളേവർമാര്‍ പൊലീസുകാരും നിർബന്ധം. 

അനുസരിക്കാത്തവർക്കെതിരെ തോക്ക് ചൂണ്ടി എന്ന് വരെ ആരോപണമുണ്ട്. അനിഷ്ടത്തിനിരയായ അഞ്ച് കരാറുകാരെ പിരിച്ചുവിട്ടു. സുധേഷ്കുമാറിന്റെ വീട്ടിൽ മാത്രമല്ല ഉത്തരേന്ത്യക്കാരായ ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളിലെല്ലാം അടിമപ്പണിയുണ്ടെന്നാണ് ക്യാംമ്പ് ഫോളേവേഴിസ്ൻറെ പരാതി. വർഷങ്ങളായി സേനയിൽ പുകയുന്ന അമർഷമാണ് ഗവാസ്ക്കറുടെ പരാതിയോടെ പുറത്തുവന്നത്. അതേ സമയം പണിയെടുക്കാതെ മുങ്ങിനടക്കാൻ ചില പൊലീസുകാർ ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടിലെ ജോലി ഇഷ്ടപ്പെട്ട് ചെയ്യുന്നവരുമുണ്ട്.