ശബരിമലയിലെ യുവതീപ്രവേശനത്തില്‍ നിലപാട് കടുപ്പിച്ച് പൊലീസ്. ആക്ടിവിസ്റ്റുകൾക്ക് സുരക്ഷ നൽകില്ലെന്ന് പൊലീസ് അറിയിച്ചു. ക്രിമിനൽ പശ്ചാത്തലമുള്ളവരെ മലകയറാൻ അനുവദിക്കില്ല .

തിരുവനന്തപുരം: ശബരിമലയിൽ ആക്ടിവിസ്റ്റുകൾക്ക് സുരക്ഷ നൽകാനാവില്ലെന്ന് പൊലീസ്. ക്രിമിനൽ പശ്ചാത്തലമുള്ളവരെയും മല കയറാൻ അനുവദിക്കില്ലെന്നാണ് പൊലീസിന്‍റ നിലപാട്. തിരക്കുള്ളപ്പോൾ യുവതികളെ പ്രവേശിപ്പിക്കുന്നത് പ്രായോഗികമല്ല. വരും ദിവസങ്ങളിൽ യുവതികളെത്തിയാൽ സ്ഥിതി ഗുരുതരമാവുമെന്നും സന്നിധാനത്തെ ഉദ്യോഗസ്ഥർ ഡി ജി പിക്ക് റിപ്പാർട്ട് നൽകി.

ശബരിമലയിലെത്തുന്ന പല യുവതികളുടെയും ലക്ഷ്യം പ്രശസ്തി മാത്രമാമെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നലെയെത്തിയ ബിന്ദുവിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും ഒട്ടേറെ കേസുകളിൽ പ്രതിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇത്തരക്കാരെത്തിയാൽ തിരിച്ചയക്കാൻ അനുവദിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.