പൊലീസിനെ അറിയിച്ചില്ലെന്നത് കുറ്റം തന്നെയാണെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. 

മലപ്പുറം: എടപ്പാള്‍ തിയേറ്റര്‍ പീഡനക്കേസില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തത് സ്വാഭാവിക നടപടി മാത്രമെന്ന് എസ്പി പ്രതീഷ് കുമാര്‍. പൊലീസിനെ അറിയിച്ചില്ലെന്നത് കുറ്റം തന്നെയാണെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം, തിയേറ്ററിനകത്ത് വെച്ച് 10 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ തിയേറ്റര്‍ ഉടമയ്ക്ക് ജാമ്യം ലഭിച്ചു. സ്റ്റേഷന്‍ ജാമ്യത്തിലാണ് തിയേറ്റര്‍ ഉടമ സതീഷിനെ വിട്ടയച്ചത്. വിവരം നല്‍കാന്‍ വൈകിയതും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതുമായിരുന്നു കുറ്റം. നേരത്തെ തിയേറ്റര്‍ ഉടമ ഗിരീഷില്‍ നിന്ന് പൊലീസ് മൊഴി എടുത്തിരുന്നു. പീഡനവിവരം പൊലീസിൽ അറിയിച്ചില്ലെന്ന കുറ്റമാണ് സതീഷിനെതിരെ ചുമത്തിയിട്ടുള്ളത്. 

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് തൃത്താലയിലെ പ്രമുഖ വ്യവസായി ആയ മൊയ്തീൻ കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.