എഡിജിപിയുടെ മകള്‍ക്കെതിരായ പരാതി പൊലീസ് സംഘടനകള്‍ക്ക് പ്രതിഷേധം

കൊച്ചി: എഡിജിപിയുടെ മകള്‍ക്കെതിരായ പരാതിയില്‍ ഉത്തരവ് വൈകുന്നതില്‍ പൊലീസ് സംഘടനകള്‍ക്ക് പ്രതിഷേധം. അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് സംഘത്തെ ഇതുവരെ രൂപീകരിച്ചില്ലെന്ന് ആക്ഷേപം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തിരുവനന്തപുരത്ത് കനക്കകുന്നില്‍ വച്ചാണ് പൊലീസ് ഡ്രൈവറായ ഗവാസ്‌കറെ ബറ്റാലിയന്‍ എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ സ്‌നികത മര്‍ദ്ദിച്ചതായി പരാതി ഉയര്‍ന്നിരിക്കുന്നത്. എഡിജിപിയുടെ ഭാര്യയേയും മകളേയും പ്രഭാതനടത്തതിനായി ഗവാസ്‌കര്‍ ഔദ്യോഗിക വാഹനത്തില്‍ കനകകുന്നില്‍ എത്തിയപ്പോള്‍ ആയിരുന്നു സംഭവം. 

തന്നെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തപ്പോള്‍ ആണ് എഡിജിപിയുടെ മകള്‍ ആക്രമിച്ചതെന്നാണ് ഗവാസ്‌കര്‍ മ്യൂസിയം പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. മര്‍ദ്ദനത്തെ തുടര്‍ന്ന് ഇയാള്‍ പേരൂര്‍ക്കട താലൂക്കാശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. പരാതിപ്പെട്ട പൊലീസ് ഡ്രൈവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. അസഭ്യം പറയല്‍, സ്‌ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം മ്യൂസിയം പൊലിസാണ് കേസെടുത്തത്.