തിരുവനന്തപുരം: മുന്‍ പൊലീസ് മേധാവി ടി പി സെന്‍കുമാര്‍ അവധിക്കായി വ്യാജരേഖ ചമച്ചെന്ന കേസില്‍ പൊലീസ് ഇന്ന് അന്വേഷണം തുടങ്ങും. ആയുര്‍വേദ ചികിത്സയ്ക്കായി അവധിയെടുത്തെന്ന് കാണിച്ച് സെന്‍കുമാര്‍ ഹാജരാക്കിയത് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റാണെന്നായിരുന്നുപരാതി. സെന്‍കുമാറിനെ ചികിത്സിച്ച തിരു. ആയുര്‍വേദ കോളേജിലെ ഡോ. അജിത്കുമാറിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. കന്റോണ്‍മെന്റ് അസി. കമ്മീഷണര്‍ കെ.ഇ ബൈജുവിനാണ് അന്വേഷണ ചുമതല. മ്യൂസിയം പൊലീസാണ് സെന്‍കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.