മലപ്പുറം: ശബരിമലയില്‍ ദര്‍ശനം നടത്തിയ മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി കനകദുര്‍ഗയുടെ വീടിന് പൊലീസ് സുരക്ഷയൊരുക്കി. പെരിന്തൽമണ്ണ  സിഐയുടെ നേതൃത്വത്തിലാണ് പൊലീസ് സംഘം വീടിന് സുരക്ഷയൊരുക്കിയത്. ഇന്ന് വെളുപ്പിന് മൂന്നരയോടെയാണ് കനക ദുര്‍ഗ്ഗയും കോഴിക്കോട് സ്വദേശി ബിന്ദു കല്യാണിയും ശബരിമലയില്‍ ദര്‍ശനം നടത്തിയത്. നേരത്തെ ഡിസംബര്‍ 24ന് ഇരുവരും ദര്‍ശനത്തിന് ശ്രമിച്ച് പ്രതിഷേധത്തെതുടര്‍ന്ന് മലയിറങ്ങിയിരുന്നു.  

ബിജെപിയുടെയും ആചാര സംരക്ഷണ സമതിയുടെയും നേതൃത്വത്തില്‍ ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് നടക്കുന്നത്. ഇതിനിടെയാണ് യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയത്. അതുകൊണ്ട് ഇരുവരുടെയും വീടിന് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.