കൊല്ലപ്പെട്ട സ്‌ത്രീയുടെ ചെരിപ്പും അടിവസ്‌ത്രവും വാഴമുട്ടത്തിന് സമീപമുള്ള ഒരു സ്ഥലത്ത് ഉപേക്ഷിച്ചുവെന്നാണ് പ്രതികളുടെ മൊഴി.
തിരുവനന്തപുരം: വിദേശ വനിതയുടെ കൊലപാതക കേസില് പൊലീസ് കസ്റ്റഡയില് ലഭിച്ച പ്രതികളെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യല് പൂര്ത്തിയായ ശേഷം അടുത്തയാഴ്ച കൊലപാതകം നടത്തിയ സ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തും.
കൊല്ലപ്പെട്ട സ്ത്രീയുടെ ചെരിപ്പും അടിവസ്ത്രവും വാഴമുട്ടത്തിന് സമീപമുള്ള ഒരു സ്ഥലത്ത് ഉപേക്ഷിച്ചുവെന്നാണ് പ്രതികളുടെ മൊഴി. ഈ തൊണ്ടിമുതലുകള് കണ്ടെത്താനാണ് തെളിവെടുപ്പ് നടത്തുന്നത്. കഴിഞ്ഞ ദിവസം നെയ്യാറ്റിന്കര മജിസ്ട്രേറ്റ് കോടതിയില് ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില് വിട്ടിരിക്കുന്നത്. പ്രതികളുടെ വിശദമായ വൈദ്യപരിശോധന നടത്തി അന്വേഷണ ഉദ്യോഗസ്ഥനായ ഫോര്ട്ട് അസിസ്റ്റന്റ് കമ്മീഷണര് ദിനില് റിപ്പോര്ട്ട് നല്കി.
