പള്‍സര്‍ സുനിക്ക് മാത്രമാണ് തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ ബന്ധമുള്ളതെന്നും താന്‍ നിരപരാധിയാണെന്നുമായിരുന്നു മണികണ്ഠന്‍ ഇന്നലെ പൊലീസിനോട് പറഞ്ഞത്. ഇത് വിശ്വാസത്തിലെടുക്കാന്‍ പൊലീസ് തയ്യാറായില്ല. അത്താണിയില്‍ വെച്ച് നടിയുടെ വാഹനത്തില്‍ ഇടിച്ച ടെമ്പോ ട്രാവലറില്‍ മണികണ്ഠന്‍ ഉണ്ടായിരുന്നെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ടെമ്പോ ട്രാവലര്‍ ഓടിച്ചിരുന്നത് പള്‍സര്‍ സുനിയായിരുന്നെന്നും പൊലീസ് പറയുന്നു. എന്നാല്‍ ആദ്യം കാറില്‍ കയറിയത് മണികണ്ഠനായിരുന്നു. തനിക്ക് സംഭവവുമായി ബന്ധമില്ലെന്നും താന്‍ നടിയെ ഉപദ്രവിച്ചിട്ടില്ലെന്നും മണികണ്ഠന്‍ പറയുന്നുണ്ടെങ്കിലും അത് വിശ്വാസത്തിലെടുക്കാന്‍ പൊലീസ് തയ്യാറായിട്ടിസല്ല.