മോഹൻലാലിന്റെ പുതിയ ചിത്രമായ വില്ലന്‍ മൊബൈൽ ഫോണിൽ പകർത്തിയതിനു പിടിയിലായ ആരാധകനെ പൊലീസ് താക്കീതു ചെയ്ത് വിട്ടയച്ചു. മോഹൻലാലുമായി സംസാരിച്ച ശേഷം സംവിധായകൻ പരാതിയില്ലെന്നു പൊലീസിനെ അറിയിക്കുകയായിരുന്നു. മോഹൻലാലിനോടുള്ള ആരാധന മൂലം കുറേ ഫോട്ടോകൾ മാത്രമാണു മൊബൈലിൽ പകർത്തിയതെന്ന് ബോധ്യപ്പെട്ടതിനാൽ പരാതി പിൻവലിക്കുന്നുവെന്ന് വിതരണക്കാരുടെ പ്രതിനിധി എഴുതിക്കൊടുത്തതിനെ തുടർന്നാണു യുവാവിനെ കേസെടുക്കാതെ വിട്ടത്. തിയേറ്ററില്‍ സിനിമയുടെ സംഘട്ടന രംഗങ്ങള്‍ യുവാവ് മൊബൈലില്‍ പകര്‍ത്തുന്നത് കണ്ട വിതരണക്കാരുടെ പ്രതിനിധി പോലീസില്‍ അറിയിക്കുകയായിരുന്നു. ചെമ്പന്തൊട്ടിലില്‍ നിന്നുള്ള 33 കാരനായ വര്‍ക്ക്‌ഷോപ്പ് തൊഴിലാളിയാണ് പിടിയിലായത്. രാവിലെ കണ്ണൂര്‍ സവിത തിയേറ്ററിലായിരുന്നു സംഭവം.