റെയിൽവേ ട്രാക്കിന് സമീപം ഒരാള്‍ പരിക്കേറ്റ് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പൂനം ബെല്ലോര്‍ എന്ന പൊലീസുകാരൻ സ്ഥലത്തെത്തിയത്. എന്നാൽ ഇയാളെ ആശുപത്രിയിൽ എത്തിക്കുന്നതിന് വേണ്ടി പ്രദേശത്ത് ആംബുലൻസ് സംവിധാനം ഇല്ലായിരുന്നു. 

ഭോപ്പാല്‍: ട്രെയിനില്‍ നിന്നും വഴുതി വീണ് ഗുരുതരമായി പരിക്കറ്റയാളെ തോളിലേറ്റി പൊലീസുകാരന്‍ നടന്നത് ഒന്നര കിലോമീറ്റര്‍. മധ്യപ്രദേശിലെ ഹൊഷാങാബാദിലെ പാഗധൽ റെയിൽവേ സ്റ്റേഷനിലാണ് എല്ലാവർക്കും മാതൃകയാകുന്ന സംഭവം നടന്നത്. പരിക്കേറ്റയാളെ രക്ഷിക്കുന്ന പൊലീസുകാരന്റെ വീഡിയോ സമൂഹമാധ്യമങ്ങൾ ഒന്നടങ്കം ഏറ്റെടുത്തിട്ടുണ്ട്.

റെയിൽവേ ട്രാക്കിന് സമീപം ഒരാള്‍ പരിക്കേറ്റ് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പൂനം ബെല്ലോര്‍ എന്ന പൊലീസുകാരൻ സ്ഥലത്തെത്തിയത്. എന്നാൽ ഇയാളെ ആശുപത്രിയിൽ എത്തിക്കുന്നതിന് വേണ്ടി പ്രദേശത്ത് ആംബുലൻസ് സംവിധാനം ഇല്ലായിരുന്നു. തുടർ‌ന്ന് പൂനം ഇയാളെ തോളിലേറ്റി. ശേഷം റെയില്‍വേ ട്രാക്ക് വഴി ഏകദേശം ഒന്നര കിലോമീറ്ററിലധികം ഓടി അശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Scroll to load tweet…

പോകുന്ന വഴിയില്‍, മറുവശത്തെ ട്രാക്ക് വഴി ഒരു ട്രെയിൻ പോകുന്നതും വീഡിയോയില്‍ കാണാം. ട്രെയിനിൽ നിന്നും വീണ ആളുടെ തലയ്ക്കാണ് ഗുരതരമായി പരിക്കേറ്റതെന്നും ഇയാളുടെ ആരോ​ഗ്യ നില മെച്ചപ്പെട്ടു വരുന്നതായും ആശുപത്രി അധികൃതർ അറിയിച്ചു.