ഇംഗ്ലണ്ടിലെ സ്റ്റാഫോര്‍ഡ് ഷോറില്‍ നിന്ന് ഒളിച്ചോടിയ പതിനേഴുകാരിയേയും നാല്‍പ്പത്തിയഞ്ചുകാരനെയും ഗുരുതരമായ കഠാര കുത്തുകള്‍ ഏറ്റ രീതിയില്‍ കണ്ടെത്തി

ലണ്ടന്‍: ഇംഗ്ലണ്ടിലെ സ്റ്റാഫോര്‍ഡ് ഷോറില്‍ നിന്ന് ഒളിച്ചോടിയ പതിനേഴുകാരിയേയും നാല്‍പ്പത്തിയഞ്ചുകാരനെയും ഗുരുതരമായ കഠാര കുത്തുകള്‍ ഏറ്റ രീതിയില്‍ കണ്ടെത്തി. വാഹനത്തില്‍ വച്ച് ഇരുവരും തമ്മില്‍ പരസ്പരം കത്തി ഉപയോഗിച്ച കുത്തിയതാണെന്നാണ് പോലീസ് പറയുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുവരുടെയും അവസ്ഥ ഗുരുതരമാണ്.

മാര്‍ച്ച് അഞ്ചിനാണ് ജെസ്സിക്ക റോസ് എന്ന പതിനേഴുകാരിയെയും, 45 വയസുള്ള സ്റ്റുവര്‍ട്ട് ലെയ്മറെയും കാണാതയത്.ബന്ധുക്കളും സുഹൃത്തുക്കളും ഏറെ തിരച്ചില്‍ നടത്തിട്ടും ഇരുവരേയും കുറിച്ചുള്ള വവിരമൊന്നും ലഭിച്ചിരുന്നില്ല. 

ഒടുവില്‍ ചൊവ്വാഴ്ച വൈകിട്ടോടെയാണ് അവശനിലയില്‍ ഇരുവരേയും വാഹനത്തിനുള്ളില്‍ കണ്ടെത്തിയത്. കുട്ടിയെ കാണാതായ സ്ഥലത്തു നിന്നു 322 മൈല്‍ മാറി പെര്‍ത്തിലാ എന്ന സ്ഥലത്താണ് ഇവരെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. വാഹനത്തില്‍ വച്ച് ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും പരസ്പരം കത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു എന്ന് സൂചനയുണ്ടെങ്കിലും, ഇത് ഏതോ ബ്ലാക് മാജിക്ക് ക്രിയയുടെ ഭാഗമാണെന്നും റിപ്പോര്‍ട്ടുണ്ട്.