Asianet News MalayalamAsianet News Malayalam

ജിഷയുടെ കൊലയാളിക്കായി അഞ്ച് സംസ്ഥാനങ്ങളില്‍ തെരച്ചില്‍

Police search is on for Jisha murderer
Author
Kochi, First Published Jun 15, 2016, 1:59 PM IST

കൊച്ചി: പെരുമ്പാവൂരിലെ ജിഷയുടെ ഘാതകനെ തിരിച്ചറിയാനായി അഞ്ച് സംസ്ഥാനങ്ങളിൽ തെരച്ചിൽ  തുടങ്ങി. പെരുമ്പാവൂരിൽ നിന്ന് അപ്രത്യക്ഷനായ  ഇതര സംസ്ഥാനത്തൊഴിലാളിയാണ് കൊലയാളി എന്ന നിഗമനത്തിലാണ് അന്വേഷണം. കേരളത്തിൽ നിന്നുളള അഞ്ച് പൊലീസ് സംഘങ്ങളാണ്
വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ എത്തിയിരിക്കുന്നത്.

ബംഗാളിലെത്തിയ അന്വേഷണസംഘം ഇന്ത്യാ-ബംഗ്ലാദേശ് അതിർത്തിയായ മൂർഷിദാബാദിലെ ഗ്രാമങ്ങളിലും പരിശോധന നടത്തുന്നുണ്ട്. കേരളത്തിൽ നിന്നുളള അഞ്ച് പൊലീസ് സംഘങ്ങളാണ് വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽ എത്തിയിരിക്കുന്നത്. ബിഹാർ , ഛാർഖണ്ഡ്, ഒറീസ, ആസാം, ബംഗാൾ എന്നിവടങ്ങളിലാണ് പരിശോധന. ജിഷ കൊല്ലപ്പെട്ട ഏപ്രിൽ ഇരുപത്തിയെട്ടിനോടടുത്ത ദിവസങ്ങളിൽ പെരുമ്പാവൂരിൽനിന്ന് അപ്രത്യക്ഷരായ അന്യസംസ്ഥാന തൊഴിലാളികളാണിവർ.

ഇവരുടെ മൊബൈൽ ടവർ ലൊക്കേഷനുകൾ ഈ സംസ്ഥാനങ്ങളിൽ പിന്നീട് കണ്ടെങ്കിലും ചിലത് പിന്നീട് നിശ്ചലമായി. ഇവർക്കാർക്കെങ്കിലും കൃത്യത്തിൽ പങ്കുണ്ടോയെന്ന് പരിശോധിക്കുകയാണ് ലക്ഷ്യം.എന്നാൽ വ്യാജ തിരിച്ചറിയിൽക്കാർഡാണ് മിക്കവരും ഉപയോഗിച്ചത് എന്നതാണ് അന്വേഷണത്തിന് തിരിച്ചടി. ബംഗാളിലെത്തിയ അന്വേഷണ സംഘം ഇന്ത്യാ-ബംഗ്ലാദേശ് അതിർത്തിയായ മൂർഷിദാബാദിലെ ഗ്രാമങ്ങളിലും പരിശോധന നടത്തുന്നുണ്ട്.

ഇതിനിടെ പൊലീസ് സെബൈർ സെൽ വിഭാഗം പരിശോധിടച്ചുവന്ന 25 ലക്ഷം ഫോൺ കോളുകളിൽ നിന്ന് സംശയമുളള  200 കോളുകളുടെ ചുരുക്കപ്പട്ടിക കഴിഞ്ഞ ദിവസം തയാറാക്കിയിരുന്നു. ഈ പട്ടിക നൂറിലേക്ക് എത്തിച്ചെന്നും അന്വേഷണം വരും ദിവസങ്ങളിൽ കുറച്ചുപേരിലേക്ക് മാത്രമായി ചുരുങ്ങുമെന്നും അന്വേഷണസംഘം അറിയിച്ചു.

Follow Us:
Download App:
  • android
  • ios