വിവരം നല്‍കാനായി നേരത്തെ മൂന്ന് ജില്ലകളില്‍ സ്ഥാപിച്ച 12 പെട്ടികളില്‍ 50 സൂചനകള്‍ ലഭിച്ചിരുന്നു.
പത്തനംതിട്ട: വെച്ചൂച്ചിറയില് നിന്ന് കാണാതായ ജസ്നയെ കണ്ടെത്താന് പൊലീസ് കൂടുതല് നഗരങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ പൊലീസുമായും മലയാളി സംഘടനകളുമായും സഹകരിച്ചാണ് അന്വേഷണം നടത്തുന്നത്.
ജസ്നയെ കണ്ടെത്താനായി ചെന്നൈ, ബംഗളുരു, ഗോവ, പൂനെ എന്നിവിടങ്ങളിലാണ് അന്വേഷണം നടത്തുന്നത്. ബസ് സ്റ്റാന്ഡുകള്, റെയില്വേ സ്റ്റേഷനുകള് തുടങ്ങി ആളുകളെത്തുന്ന സ്ഥലങ്ങളില് ഫോട്ടോ സഹിതം പോസ്റ്റര് പതിച്ച് വിവരങ്ങള് ലഭ്യമാക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ പൊലീസുമായി സഹകരിച്ചും മലയാളി സംഘടനകളുടെ സഹായത്തോടെയും കൂടുതല് മേഖലകളിലേക്ക് അന്വേഷണമെത്തിക്കാനാണ് നീക്കം. വിവിധ സംഘടനകളുടെ വാട്സ്ആപ് കൂട്ടായ്മകളിലും വിവരശേഖരണം നടത്തുന്നുണ്ട്.
വിവരം നല്കാനായി നേരത്തെ മൂന്ന് ജില്ലകളില് സ്ഥാപിച്ച 12 പെട്ടികളില് 50 സൂചനകള് ലഭിച്ചിരുന്നു. ഇതില് അഞ്ചെണ്ണം കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു. പെട്ടികള് തുടര്ന്നും സൂക്ഷിക്കാനാണ് തീരുമാനം. സൈബര് സെല് ഇതിനകം ഒരു ലക്ഷത്തിലധികം ഫോണ് കോളുകളില് നിന്നായി 1800 കോളുകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഈ പട്ടികയും പരിശോധിച്ച് വരികയാണ്. ജസ്നയുടെ സഹപാഠികളില് നിന്ന് വീണ്ടും മൊഴിയെടുത്തിട്ടുണ്ട്. കണ്ടെത്തുന്നവര്ക്ക് അഞ്ച് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചതിന് ശേഷം നിരവധി കോളുകള് പൊലീസിന് ലഭിച്ചെങ്കിലും വ്യക്തമായ സൂചനകളൊന്നും ഇതില് നിന്ന് കിട്ടിയിട്ടില്ല.
