ചണ്ഡീഗഡ്: ഛണ്ഡീഗഡില്‍ തോക്കുധാരികള്‍ രത്നക്കട കൊള്ളയടിച്ചു. സെക്ടര്‍ 17ലെ വ്യാപാര സമുച്ചയത്തിലെ രത്നകടയാണ് അജ്ഞാതര്‍ കൊള്ളയടിച്ചത്. 14 കോടിയുടെ രത്നങ്ങളാണ് നഷ്ടമായതായാണ് കണക്ക്. കൊള്ളസംഘത്തില്‍ ഒരു സ്ത്രീയും ഉള്‍പ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ട്. സംഭവം നടക്കുമ്പോള്‍ രണ്ടു ജീവനക്കാര്‍ മാത്രമായിരുന്നു കടയിലുണ്ടായിരുന്നത്. ഈ സമയത്ത് സെക്യൂരിറ്റി ജീവനക്കാരന് കടയിലുണ്ടായിരുന്നില്ല. അരമണിക്കൂര്‍ കടയില്‍ ചെലവഴിച്ചശേഷമാണ് കൊള്ളക്കാര്‍ മടങ്ങിയത്.
ജ്വല്ലറി കൊള്ളയടിച്ചു; 14 കോടിയുടെ രത്നം കടത്തി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
