കൊച്ചി: എറണാകുളം ഫോർട്ട് കൊച്ചിയിൽ ഒന്നര വയസ്സുള്ള കുട്ടിയെ അമ്മയും കാമുകനും ചേർന്ന് പൊള്ളലേൽപ്പിച്ചു. കുഞ്ഞിന്റെ മുഖത്തും കൈകളിലും പൊള്ളലേറ്റു. കുട്ടിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചൈൽഡ് ലൈൻ പ്രവർത്തകർ സ്ഥലത്തെത്തി. സംഭവം പുറത്തായതോടെ കുട്ടിയുടെ അമ്മയും കാമുകനും ഒളിവിലാണ്. ഇവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.