ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കേസിൽ സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ് നീക്കം തുടങ്ങി. സാക്ഷികള സ്വാധീനിക്കാൻ സാധ്യത ഉള്ളത് കൊണ്ടാണ് പൊലീസ് രഹസ്യമൊഴിക്കായി കോടതിയെ സമീപിക്കുന്നത്.
കോട്ടയം: ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കേസിൽ സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ് നീക്കം തുടങ്ങി. സാക്ഷികള സ്വാധീനിക്കാൻ സാധ്യത ഉള്ളത് കൊണ്ടാണ് പൊലീസ് രഹസ്യമൊഴിക്കായി കോടതിയെ സമീപിക്കുന്നത്.
ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീക്കൊപ്പം നൽക്കുന്നവരുടെ രഹസ്യമൊഴിക്കാണ് പൊലീസ് കോടതിയെ സമീപിച്ചത്. കുറവിലങ്ങാട് മoത്തിലെ അഞ്ച് കന്യാസ്ത്രികളുടെ രഹസ്യമൊഴിക്കായി സിജെ എം കോടതിയിലാണ് അപേക്ഷ നൽകിയത്. പീഡനത്തെക്കുറിച്ച് പരാതി പറഞ്ഞിരുന്നുവെന്ന് കന്യാസ്ത്രീയുടെ ഇടവക വികാരി ആദ്യം പൊലീസിന് മൊഴി നൽകിയിരുന്നു.
എന്നാൽ കോടനാട് വികാരി പിന്നീട് പരസ്യമായി മൊഴി മാറ്റി. പൊലീസ് ക്യാമറയിൽ പകർത്തിയ മൊഴിയാണ് വികാരി മാറ്റിപ്പറഞ്ഞത്. ഇതു പോലെ മറ്റ് സാക്ഷികളും കുറുമാറാൻ സാധ്യതയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഫ്രാങ്കോ മുളയ്ക്കൽ ജാമ്യത്തിൽ പുറത്തിറങ്ങുന്നതിന് മുൻപ് രഹസ്യമൊഴി രേഖപ്പെടുത്താനാണ് ശ്രമം.
എല്ലാ സാക്ഷികളുടെയും മൊഴികൾ ക്യാമറയിൽ പകർത്തിയിട്ടുണ്ടെങ്കിലും ഇത് കോടതി സ്വീകരിക്കില്ല. അതേസമയം പിസി ജോർജ് എംഎൽഎക്കെതിരെ കന്യാസ്ത്രീ നൽകിയ പരാതിയിൽ കടുത്തുരുത്തി സി ഐ അന്വേഷണം തുടങ്ങി.
