നാല് വർഷം മുമ്പ് ഫേസ്ബുക്കിലൂടെയാണ് സരസ്വതിയും ചെന്നൈ ടിഎസ്പിയിലെ കോൺസ്റ്റബിൾ കാർത്തിക വേലുവും(30) തമ്മിൽ പരിചയപ്പെടുന്നത്. വളരെ നാളത്തെ സൗഹൃദത്തിനൊടുവിൽ ഇരുവരും തമ്മിൽ പ്രണയത്തിലാകുകയായിരുന്നു.  

ചെന്നൈ: കാമുകിയുടെ അവ​ഗണനയിൽ മനംതൊന്ത് കാമുകൻ കാമുകിയെ വെടിവച്ച് കൊന്നു. ചെന്നൈയിലെ കെ.കെ നഗറിൽ ഇഎസ്ഐസി മെഡിക്കൽ കോളേജിലെ രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിനിയായ സരസ്വതി (22) ആണ് കൊല്ലപ്പെട്ടത്. ജി​ങ്ങിക്ക് സമീപം അണ്ണിയൂരിൽ ബുധനാഴ്ച്ചയാണ് സംഭവം.

നാല് വർഷം മുമ്പ് ഫേസ്ബുക്കിലൂടെയാണ് സരസ്വതിയും ചെന്നൈ ടിഎസ്പിയിലെ കോൺസ്റ്റബിൾ കാർത്തിക വേലുവും(30) തമ്മിൽ പരിചയപ്പെടുന്നത്. വളരെ നാളത്തെ സൗഹൃദത്തിനൊടുവിൽ ഇരുവരും തമ്മിൽ പ്രണയത്തിലാകുകയായിരുന്നു. എന്നാൽ കുറച്ച് നാളുകൾക്ക് ശേഷം സരസ്വതി പഠനത്തിൽ ശ്രദ്ധ ചെലുത്തുകയും കാർത്തിക്കിനെ മനഃപൂർവ്വം ഒഴിവാക്കാൻ ശ്രമിക്കുകയും ചെയ്യാൻ തുടങ്ങി. ഉയർന്ന വിദ്യാഭ്യാസ യോ​ഗ്യതയില്ലെന്ന കാരണത്താലാണ് സരസ്വതി കാർത്തിക്കിനെ ഒഴിവാക്കാൻ ശ്രമിച്ചത്. പ്രശ്നങ്ങൾ അവിടം മുതൽ തുടങ്ങുകയാണ്.

സംഭവ ​ദിവസം പിറന്നാൾ ആഘോഷിക്കുന്നതിനായ് കോളേജിൽനിന്നും ലീവെടുത്ത് സരസ്വതി വീട്ടിലേക്ക് പോയി. തന്റെ പ്രണയിനിക്കായി കേക്കും നിറയെ സമ്മാനങ്ങളുമായി കാർത്തിക്കും സരസ്വതിയെ പിന്തുടർന്ന് വീട്ടിലെത്തി. തകർന്ന പ്രണയം കൂട്ടി യോജിപ്പിക്കാനും വിവാഹ അഭ്യർത്ഥ നടത്താനുമാണ് കാർത്തിക് അന്ന് സരസ്വതിയുടെ വീട്ടിലെത്തിയത്.

തുടർന്ന് സരസ്വതിയും കുടുംബവും കാർത്തിക് വാങ്ങികൊണ്ടുവന്ന കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചു. ഭക്ഷണം കഴിച്ചതിനുശേഷം സരസ്വതിയുടെ മാതാപിതാക്കളും സഹോദരിയും ഉറങ്ങുന്നതിനായി മുറിയിലേക്ക് പോയി. അതിന് ശേഷം സരസ്വതിയും കാർത്തിക്കും തമ്മിൽ‌ വാക്ക് തർക്കമുണ്ടായി. തർക്കത്തിനൊടുവിൽ തന്റെ കൈവശം കരുതിയ സർവ്വീസ് തോക്ക് ഉപയോ​ഗിച്ച് സരസ്വതിക്ക് നേരെ വെടിയുതിർത്തതിനുശേഷം കാർത്തിക് സ്വയം വെടിവച്ച് മരിക്കുകയും ചെയ്തു. ശബ്ദം കേട്ട് പുറത്തെത്തിയപ്പോഴാണ് ഇരുവരേയും വെടിയേറ്റ് നിലയിൽ കണ്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

ഈറോഡ് അന്തിയൂർ താലൂക്കിലെ കാട്ടുപ്പാളയം സ്വദേശിയാണ് വേലു.