വ്യാജ ബലാത്സംഗ പരാതിയിൽ യുവതിക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി
കൊച്ചി: വ്യാജ ബലാത്സംഗ പരാതിയിൽ യുവതിക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമല്ലെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് സുനില്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബഞ്ചിന്റെ വിധി.
ലൈംഗിക കുറ്റകൃത്യം സമൂഹത്തിനെതിരായ കുറ്റമായി കൂടിയാണ് പരിഗണിക്കുന്നത്. അതേ ഗൗരവത്തോടെ വ്യാജ ലൈംഗിക പീഡന പരാതികളെയും കാണണം. പരാതിക്കാരിയും പ്രതിയും തമ്മിലുള്ള ലൈംഗികബന്ധം പരസ്പര സമ്മതത്തോടെയാണ്. ഇത് ബലാത്സംഗമായി കണക്കാനാവില്ല.
മുന്‍ വിവാഹ ബന്ധം നിലനില്‍ക്കുന്നുവെന്ന കാര്യം മറച്ചുവച്ച് പരാതിക്കാരി ഹര്‍ജിക്കാരനുമൊത്ത് താമസിച്ചു. പരാതിയിലെ ആക്ഷേപങ്ങള്‍ ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിക്കണം. വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക താല്‍പര്യങ്ങള്‍ക്കായി ഉപയോഗിച്ച ശേഷം ഉപേക്ഷിച്ചുവെന്നായിരുന്നു ഹര്‍ജിക്കാരനെതിരെ തിരുവനന്തപുരം ശ്രീകാര്യം പൊലീസ് ചുമത്തിയ കുറ്റം.
