സര്‍ക്കാരിന് മണ്ണ് കിട്ടാനില്ല പനമരം പൊലീസ് സ്റ്റേഷന്‍ നിര്‍മാണം തടസപ്പെട്ടു
വയനാട്: സര്ക്കാരിന് മണ്ണ് ലഭിക്കാത്തതിനെ തുടര്ന്ന് പനമരം പൊലീസ് സ്റ്റേഷന് നിര്മാണം തടസപ്പെട്ടു. അസൗകര്യങ്ങളുടെ കൊടുമുടി കയറുന്ന പനമരം പൊലീസ് സ്റ്റേഷന് വേണ്ടി പുതിയ കെട്ടിടം നിര്മിക്കാനുള്ള പദ്ധതിയാണ് തുടക്കത്തിലെ പാളിയത്. കെട്ടിടം പണിയേണ്ട സ്ഥലത്തെ മണ്ണിടല് പ്രവൃത്തി തുടങ്ങിയിടത്തു തന്നെ അവസാനിപ്പിച്ച മട്ടാണ്. ഇതാണ് സ്ഥിതിയെങ്കില് സ്റ്റേഷന് അടുത്ത കാലത്തൊന്നും പുതിയ കെട്ടിടത്തിലേക്ക് മാറ്റാന് ആകില്ലെന്ന് പോലീസുകാര് പറയുന്നു. പനമരം പുഴയോരത്തെ നിര്മിതി വയല് മണ്ണിട്ട് ഉയര്ത്തിയതിന് ശേഷം കെട്ടിടം പണിയാനായിരുന്നു അഭ്യന്തര വകുപ്പിന്റെ ആലോചന.
എന്നാല് ഒന്നരയാള് പൊക്കത്തില് മണ്ണിട്ട് ഉയര്ത്താനുള്ള പദ്ധതിക്ക് ആകെ എത്തിക്കാനായത് 20 ലോഡില് താഴെ മണ്ണാണ്. വെള്ളക്കെട്ടായ പ്രദേശം നികത്താന് 800 ലോഡ് മണ്ണെങ്കിലും വേണ്ടി വരുമെന്നാണ് അധികൃതര് കണക്കാക്കിയിരിക്കുന്നത്. ആറുമാസം മുമ്പ് 20 ലോഡിനടുത്ത് മണ്ണ് വയലിലിറക്കി. ഇതിന് ശേഷം ഈ പ്രവൃത്തി നിന്നുപോയി. അതേ സമയം സ്വകാര്യ കെട്ടിടങ്ങള് നിര്മിക്കുന്ന സൈറ്റുകളിലേക്കെല്ലാം യഥാവിധി മണ്ണെത്തുന്നുമുണ്ട്. മടക്കിമലയില് മെഡിക്കല് കോളേജ് നിര്മാണം തുടങ്ങിയാല് ഇവിടെ നിന്നുള്ള മണ്ണ് നിര്മിതി വയലിലെത്തിക്കാമെന്ന ആലോചന ആഭ്യന്തര വകുപ്പിനുണ്ട്. എന്നാല് മെഡിക്കല് കോളേജ് നിര്മാണവും അനിശ്ചിതമായി നീളുകയാണ്.
സ്വകാര്യ മണ്ണ് ബ്രോക്കര്മാരുമായി സംസാരിച്ച് ന്യായവിലയില് മണ്ണെത്തിക്കാനുള്ള അന്വേഷണം നടന്നിട്ടില്ല. മഴക്കാലമെത്തിയാല് ആഴത്തിലുള്ള പ്രദേശം നികത്തുന്ന പ്രവൃത്തി ശ്രമകരമാകും. കെട്ടിടനിര്മാണവും തുടങ്ങാനാകില്ല. നിലവില് മതിയായ സൗകര്യങ്ങളൊന്നുമില്ലാതെയാണ് നിര്മ്മിതിയുടെ കെട്ടിടത്തില് തന്നെ പൊലിസ് സ്റ്റേഷന് പ്രവര്ത്തിച്ചുവരുന്നത്. ഇതൊക്കെ ആഭ്യന്തര വകുപ്പിന് വ്യക്തമായി അറിയാമെങ്കിലും പ്രാഥമിക പ്രവൃത്തികള് പോലും തടസപ്പെട്ടിരിക്കുന്ന അവസ്ഥയാണ്.
